2017, ജൂൺ 13, ചൊവ്വാഴ്ച

ക്ഷമാശീലർ!Blogpost no: 462 -

ക്ഷമാശീലർ!


പാതാളത്തോളം ക്ഷമിച്ചു...... ഭൂമീദേവിയോളം ക്ഷമ എന്നൊക്കെ  നാം കേൾക്കാറുണ്ടല്ലോ. 

ഞാൻ ആലോചിച്ചിട്ടുണ്ട് - എന്താണ് പാതാളത്തോളം ക്ഷമ.  ഒരുപക്ഷെ ഇങ്ങനെയായിരിക്കാം... 

പാതാളത്തിൽ അസുരഗണമാണ്.  അവരുടെ തോന്ന്യേവാസം എത്രത്തോളം അസഹ്യമായിരിക്കും.  അത് പാതാളദേവത സഹിക്കുക ക്ഷമിക്കുക എന്ന് പറഞ്ഞാൽ... 

ഇനി ഭൂമിയുടെ കാര്യം.  ഭൂമിയിൽ നീചർ പൗരാണികകാലത്തെക്കാൾ  ഇപ്പോൾ നിറഞ്ഞിരിക്കുന്നു.  ഇവരെ ഭൂമീദേവി ക്ഷമിക്കുന്നു.  അതായിരിക്കാം ഭൂമീദേവിയോളം ക്ഷമ. 

എന്തായാലും.  ഈ ഭൂമിയിൽ ക്ഷമാശീലകളായി അവതരിച്ചവർ പങ്കാളികളായി വന്നാൽ, ഒരു വീട്ടിൽ ഉണ്ടെങ്കിൽ  എത്ര ഭാഗ്യമായിരിക്കും.  (ക്ഷമാശീലരും).  ഭൂമി സ്വർഗ്ഗമാകും. 

ഇനി, നാം അങ്ങനെയാണോ, നമുക്ക് അങ്ങനെയുള്ളവരെ പരിചയമുണ്ടോ, അങ്ങനെയൊന്നുമല്ലെങ്കിൽ എന്തുകൊണ്ട് അങ്ങനെയാകാൻ ശ്രമിച്ചുകൂടാ എന്നൊക്കെ നമുക്ക് ചിന്തിക്കാം, പ്രവർത്തിക്കാം.  

ക്ഷമയുടെ ഒരു അവതാരത്തെയെങ്കിലും  എനിക്കറിയാം. അതുതന്നെയാണ് ഈ ചിന്തക്ക് ആധാരം.  

6 അഭിപ്രായങ്ങൾ:

.