2015, ജൂലൈ 14, ചൊവ്വാഴ്ച

എന്റെ Blogspot -ലെ എന്റെ 400 )മത്തെ പോസ്റ്റ്‌ - സ്നേഹം എന്ന നന്മ


എന്റെ Blogspot -ലെ എന്റെ 400 )മത്തെ പോസ്റ്റ് -

സ്നേഹം എന്ന നന്മ

(ഗദ്യകവിത)




മായമില്ലാത്തത്;
സഹനശക്തി നൽകുന്നത്;
സന്തോഷം പ്രദാനം ചെയ്യുന്നത്;
ജീവിതത്തിന്റെ അടിസ്ഥാനമായത്;
വിരഹത്തിൽ ശക്തമാകുന്നത്;
വെറുപ്പിനെ അകറ്റിനിർത്തുന്നത്;
പണ്ഡിത-പാമരഭേദമില്ലാത്തത്;
ജാതി-മത ഭേദമില്ലാത്തത്;
ജീവിതത്തിന്റെ ജീവരക്തമായത്;
പകരം വെക്കാനില്ലാത്തത്;
എവിടെ ഉണ്ടോ അവിടം ഐശ്വ്യര്യപൂർണ്ണമാകുന്നത്;
ദൈവാംശമുള്ളത്;
അഥവാ, ''കണ്കണ്ട ദൈവം'' എന്നത്;
എന്തൊക്കെ പറഞ്ഞാലും അർത്ഥപൂർണ്ണമാകാത്തത്;
അതെ, ഇതൊക്കെയാണ് സ്നേഹം എന്ന് പറയുന്നത്!!!
ആഘോഷങ്ങളിലും ആപത്തുകളിലും,
സുഖത്തിലും, ദു:ഖത്തിലും,
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിച്ചാൽ
സ്നേഹിക്കാനുള്ള മനസ്സ് കെട്ടിപ്പടുത്താൽ...
ജീവിതം സുകൃതമയം, അർത്ഥപൂർണ്ണം!!!
സ്നേഹത്തിന്റെ വെളിച്ചം മനുഷ്യമനസ്സുകളിൽ

പരക്കട്ടെ, വെളിച്ചം കെടാതിരിക്കട്ടെ.

9 അഭിപ്രായങ്ങൾ:

  1. ‘ആഘോഷങ്ങളിലും ആപത്തുകളിലും,
    സുഖത്തിലും, ദു:ഖത്തിലും,
    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിച്ചാൽ
    സ്നേഹിക്കാനുള്ള മനസ്സ് കെട്ടിപ്പടുത്താൽ...
    ജീവിതം സുകൃതമയം, അർത്ഥപൂർണ്ണം...”

    ചതുർ ശതം താണ്ടിയ ഈ അരുണ കിരണങ്ങളെ നമിക്കുന്നു..
    എന്നും നല്ല വചനങ്ങൾ ഘോഷിക്കുന്ന ഡോക്ടർക്കു ഈ ബ്ലോഗ്ഗിനും
    എല്ലാവിധത്തിലുള്ള ഭാവുകളും നേർന്നുകൊള്ളുന്നു...

    മറുപടിഇല്ലാതാക്കൂ
  2. അർത്ഥപൂർണ്ണമായ വരികൾ.

    നൂറുകൾ ആയിരങ്ങളാവട്ടെ.....

    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം..
    എന്നുതുടങ്ങുന്ന ആ വരികളെ ഓര്‍മ്മിപ്പിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. സ്നേഹമാണഖിലസാരമൂഴിയില്‍.....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.