2014, ജനുവരി 11, ശനിയാഴ്‌ച

തോർത്തുമുണ്ട് എവിടെ?

Blogpost No: 151 - 

തോർത്തുമുണ്ട് എവിടെ

(ഒരു കൊച്ചു നർമ്മം)




നാണുമാഷ്‌ എന്നും തിരക്കിലാണ്.  ആൾ ഒരു പരോപകാരി.

എന്നത്തേക്കാളും ധൃതിയിൽ ആണ് അന്ന് മാഷ് വീട്ടിൽനിന്നു ഇറങ്ങിയത്.  ഇറങ്ങുന്നതിനു മുമ്പ് അനിയത്തി ചോദിച്ചു, ''ഏട്ടാ, കുളിച്ചിട്ടു തോർത്തുമുണ്ട് എവിടെ ഇട്ടു?"

''ആ അയയിൽ നോക്ക്.'' മാഷ്‌ ഇറങ്ങിക്കഴിഞ്ഞു.

പുറത്തു പോയി വന്ന മാഷിനോട് തോർത്ത്‌ കണ്ടില്ല എന്ന വിവരം അനിയത്തി പറഞ്ഞു.  ''കിട്ടാതെ എവിടെ പോവാനാ?   ആർക്ക്  വേണം നമ്മുടെ തോർത്ത്‌?''

അതും പറഞ്ഞു, മാഷ്‌ അകത്തുപോയി - മുണ്ട് മാറ്റി, കൈലി ഉടുക്കാൻ.  അപ്പോൾ  മാഷ്‌ ആ സത്യം മനസ്സിലാക്കി - തോർത്തുമുണ്ട് മാറ്റി അടിവസ്ത്രം ഇടാതെ, മുണ്ട് തോർത്തിന് മുകളിൽ തന്നെ ഉടുത്തിട്ടായിരുന്നു ഇന്ന് സര്ക്കീട്ടു പോയത്!  ഓർമ്മത്തെറ്റു തുടങ്ങിയിരിക്കുന്നു. 


മാഷ്‌ പെങ്ങള്ക്ക് തോർത്തുമുണ്ട് കൊടുത്തു.  എന്നിട്ട് പറഞ്ഞു, ''നല്ലോണം നോക്കണ്ടേഎന്റെ മുറിയിൽത്തന്നെ ഉണ്ടായിരുന്നു''  കൂട്ടത്തിൽ ഒരു കള്ളച്ചിരിയും പാസ്സാക്കി.

23 അഭിപ്രായങ്ങൾ:

  1. ഇതു വായിച്ചപ്പോൾ ഒരു പഴയ മലയാള സിനിമയിലെ രംഗമാണ്‌ എനിക്കോർമ്മവന്നത്‌. നാണുക്കുട്ടൻ എന്ന നടനാണെന്നു തോന്നുന്നു. കോട്ടും ടൈയും മറ്റും ധരിച്ച്‌ കാറിൽ കയറാൻ നോക്കുമ്പോളാണ്‌ താൻ തോർത്ത്‌മുണ്ട്‌ മാറ്റിയില്ല എന്നോർക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  2. ഡോക്ടറുടെ പേര് നാണുന്നാണോ ആവോ? . ഇങ്ങനെ എത്ര തവണ ആ തോര്‍ത്ത് മുറിയിലായിപ്പോയിട്ടുണ്ടാകാം! :)

    മറുപടിഇല്ലാതാക്കൂ
  3. എന്നാലും നാണുമാഷ് നുണയും പറഞ്ഞ് അനിയത്തിയെ കുറ്റപ്പെടുത്തീത്
    കഷ്ടായി.....
    ആശംസകള്‍ ഡോക്ടറെ

    മറുപടിഇല്ലാതാക്കൂ
  4. പാവം നാണു മാഷ്‌! ഓര്‍മത്തെറ്റ്‌ തുടങ്ങീലോ :)

    മറുപടിഇല്ലാതാക്കൂ
  5. AA NALLA MASHINU (NAMMALE SONTHAM KUTTIKALE POLE KANDA MASHINU) HRIDAYA VISHALATHAYULLA MASHINU) ORAYIRAM PRANAMANGAL. ADARANJALIKA....

    മറുപടിഇല്ലാതാക്കൂ
  6. കണ്ണട അണ്ണില്‍വെച്ച് വീടുമുഴുവന്‍ കണ്ണട തിരയുന്ന ആളെ തോല്‍പ്പിച്ചല്ലോ ഈ നാണുമാഷ്.

    മറുപടിഇല്ലാതാക്കൂ
  7. ദൃതി ആണ് പലപ്പോഴും ഇതിനു കാരണം പിന്നെ പ്രായം അതും കാണും

    മറുപടിഇല്ലാതാക്കൂ
  8. അത്ര നേരം മാനം മുറുകെപ്പിടിച്ച തോർത്തിനാ നന്ദി പറയേണ്ടത്. ഹ...ഹ..

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  9. ഹ ഹ ഹ ആള് കൊള്ളാല്ലോ.സ്വാനുഭവം ആണോ ഡോക്ടറെ

    മറുപടിഇല്ലാതാക്കൂ
  10. സമയം കിട്ടുമ്പോള്‍ എന്റ്റെ ബ്ലോഗ്‌ വായിക്കുക.....am just a starter...comments awaited...
    http://kumarpradeepg.blogspot.in/

    മറുപടിഇല്ലാതാക്കൂ

.