2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മുത്തിയമ്മയും ബ്രാഹ്മണനും

[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]




Blog Post No: 126 -  

മുത്തിയമ്മയും ബ്രാഹ്മണനും

(ഓർമ്മക്കുറിപ്പ്‌)

ഞാൻ നാട്ടിൽ ഹയ്സ്കൂളിൽ പഠിക്കുന്ന കാലംഎനിക്ക് ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് വരുന്നുപാലക്കാട് പാർലിമെന്റ് സീറ്റിലേക്ക് അദ്ദേഹം മത്സരിക്കുന്നുതീര്ച്ചയായും കാണണം.  (എനിക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കൾ പല പാര്ട്ടികളിലും ഉണ്ട്അവരുടെ വ്യക്തിത്വത്തെ ഞാൻ ഇഷ്ടപ്പെടുന്നു). 

നേതാവ് വന്നുഅദ്ദേഹം കേരളത്തിൽ എന്നല്ല ഭാരത രാഷ്ട്രീയത്തിൽ തന്നെ പേര് കേട്ട ആൾ ആണ്

പ്രസംഗം ആരംഭിച്ചുതികച്ചും ലളിതം.   രണ്ടു കഥകൾ ഉദ്ധരിച്ചുകൊണ്ട് ഏതാനും മിനിട്ടുകൾ സംസാരിച്ചുകഥകൾ ഇങ്ങിനെ:

1. ഒരു ഗ്രാമത്തിൽ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. മുത്തിയമ്മക്ക് ഒരു പൂവൻ കോഴിയുംപൂവൻകോഴി പുലര്ച്ചെ കൂവി മുത്തിയമ്മയെ ഉണർത്തും കൂവൽ കേട്ടാണ് ഗ്രാമവാസികളും ഉണരുന്നത്അങ്ങിനെയിരിക്കെ, മുത്തിയമ്മക്ക് ഗ്രാമവാസികളിൽ ചിലരുമായി ഇഷ്ടക്കേടായിമുത്തിയമ്മ വിചാരിച്ചുഎന്റെ കോഴി ഉള്ളതുകൊണ്ടാണ് ഇവരൊക്കെ കാലത്ത് എഴുന്നേൽക്കുന്നത്ഞാൻ ശരിയാക്കിത്തരാംമുത്തിയമ്മ കോഴിയും അത്യാവശ്യം സാധനങ്ങളുമായി ആരും അറിയാതെ അകലെ ഒരു ബന്ധുവീട്ടിൽ താമസിച്ചുഏതാനും ദിവസങ്ങള്ക്ക് ശേഷം അതുവഴി വന്ന പഴയ ഒരു ഗ്രാമവാസിയോടു ചോദിച്ചു - നമ്മുടെ ഗ്രാമത്തിൽ ഇപ്പോൾ ആരും കാലത്ത് ഉണര്ന്നു എഴുന്നെല്ക്കുന്നില്ലല്ലോ?  (കോഴി എന്റെ കൂടെ അല്ലേ എന്നാണു മനസ്സില്.)

2.  ഒരാള് ശ്രദ്ധിച്ചു - ബ്രാഹ്മണർ മൂത്രം ഒഴിക്കുമ്പോൾ പൂണ്നൂൽ ചെവിയിൽ തിരുകുന്നുണ്ട്അതായത്, അങ്ങിനെ ചെയ്താലേ അവര്ക്ക് മൂത്രം പോകൂ എന്നായിരിക്കുംഇയാള്ക്കാണെങ്കിൽ ബ്രാഹ്മണരെ ഇഷ്ടമല്ലഅവര്ക്കൊക്കെ വംശനാശം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുമ്പോൾ ആണ് ഇങ്ങിനെ ഒരു കാര്യം ശ്രദ്ധിച്ചത്അപ്പോൾ? പൂണ്നൂൽ കിട്ടാതിരിക്കാനുള്ള വഴി നോക്കണംഅപ്പോൾ, പഞ്ഞി കിട്ടാതിരിക്കണംപഞ്ഞി പൂളമരത്തിൽ നിന്നാണല്ലോഅപ്പോൾ, നാട്ടിലുള്ള പൂളമരങ്ങൾ എല്ലാം മുറിച്ചു കളയുകഅപ്പോൾ, പഞ്ഞി ഇല്ല, പൂണുനൂൽ ഇല്ല, ഇവർ പൂണുനൂൽ ഇടില്ല, മൂത്രം പോകില്ല, അങ്ങനെ ഒക്കെ ചത്തുപൊക്കോളും

കഥകളിൽ പറയുന്ന പോലെ ആണ് (മുത്തിയമ്മയും, ബ്രാഹ്മണരുടെ ശത്രുവും) ..........................പാര്ട്ടിയുടെ വിചാരംനിർത്താത്ത കയ്യടികൾക്കവസാനം അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു അടുത്ത സ്ഥലത്തേക്ക് തിരിച്ചു


അഞ്ചാം തവണയും പാർലിമെന്റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആ നേതാവ് വേറെ ആരും ആയിരുന്നില്ലനെഹ്റു കൈ കൊടുത്തു സ്വീകരിച്ച നേതാവ് - എകെജി ആയിരുന്നു.      


33 അഭിപ്രായങ്ങൾ:

  1. AKG യഥാര്‍ത്ഥ ജന നേതാവായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. മാഷെ ഇത് വായിച്ചപ്പോൾ പെട്ടന്ന് ഒരു കാര്യം ഓര്ത്തുപോയി
    അതായത് എന്റെ കുട്ടിക്കാലത്ത് അന്ന് ഈ എം എസ് നമ്പൂതിരിപ്പാട് ജയിൽ മോചിതനായി വന്നപ്പോൾ ഞങ്ങളുടെ വീടിനടുത്തുള്ള ആലംതുരുത്തി ചന്തക്കു സമീപം ഒരൽപ്പ സമയം സംസാരിച്ചു അദ്ദേഹത്തിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ട എനിക്കു അദ്ദേഹത്തോട് എന്തോ ഒരാദരവു തോന്നിയിരുന്നു.എന്താണ് പ്രസംഗിച്ചതെന്ന് ഓർക്കുന്നില്ല. സാധാരണക്കാരുടെ ഉള്ളറിഞ്ഞ ഒരു നേതാവായിരുന്നു അദ്ദേഹം എന്ന് എന്റെ പപ്പാ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ ഇന്നുള്ള നേതാക്കന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ എന്തോ ഒരു തരം....!!!!!ഞാനതു പറയുന്നില്ല മാഷെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കള് പറഞ്ഞത് ശരിയാണ്. AKG യുടെ മഹത്വം കൊണ്ടുതന്നെയാണ് ആ നുറുങ്ങു കഥകൾ അദ്ദേഹത്തിന്റെ നാവില്നിന്നു വീണത്, നാലഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്നും ഞാൻ ഓര്ക്കുന്നത്!

      ഇല്ലാതാക്കൂ
  3. ഏ കെ ജി യെ കുറിച്ച് അനുഭവമുള്ളവർ പറയുന്ന സംഭവങ്ങൾ ധാരാളം. അദ്ദേഹം ജനിച്ചതും വളർന്നതും ഇവിടെ തൊട്ടടുത്ത പഞ്ചായത്തിലായതിൽ (വെറും 20മിനിട്ട് ബസ് യാത്ര) ഞാൻ അഭിമാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഈ എം എസ്സിനെക്കാളും എനിക്കിഷ്ടം ഏ കെ ജീ യെ ആയിരുന്നു..
    കോഴി കൂവിയില്ലെങ്കിലും നേരം വെളുക്കുമെന്ന് വിശ്വസിച്ച യഥാർത്ഥ സഖാവ്

    മറുപടിഇല്ലാതാക്കൂ
  5. സ്വയം കോഴികളായി മാറിയ രാഷ്ട്രീയ നേതാക്കൾ നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ !

    മറുപടിഇല്ലാതാക്കൂ
  6. വളരെ ലളിതമായ ഭാഷയിൽ പ്രസംഗിച്ചിരുന്ന നേതാവായിരുന്നു സഖാവ്. എ. കെ.ജി. ആ ലാളിത്യം ആരേയും ആകർഷിക്കാൻ പര്യാപ്തമായിരുന്നു. മണ്മറഞ്ഞ ആ നേതാവിന്ന് ആദരാഞ്ജലികൾ.

    മറുപടിഇല്ലാതാക്കൂ
  7. കേട്ടിട്ടേ ഉള്ളൂ കേട്ടിടത്തോളം ഒരു പാട് ഇഷ്ടം തോന്നിയ നേതാവ്
    നന്നായി ഡോക്ടർ കഥയുടെ അകമ്പടിയോടെ ഉള്ള ഈ അനുസ്മരണിക

    മറുപടിഇല്ലാതാക്കൂ
  8. ഞാനും ചിന്തിക്കാറുണ്ട്, രാവിലെ ഞാന്‍ വിളിച്ചുണര്ത്തിയില്ലെങ്കില്‍ എന്‍റെ മക്കള്‍ സ്കൂളിലും പോകില്ല, ഭര്‍ത്താവ് ഓഫീസിലും പോകില്ല എന്ന്--- ആ മുത്തിയമ്മയെ പോലെ--

    മറുപടിഇല്ലാതാക്കൂ
  9. എന്തേ ഡോക്ടർ വർഷങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ നന്മകൾ നഷ്ടമായിവരുന്നത്‌. പഴയതിലേക്ക്‌ തിരികെപ്പോകണം എന്നുപറയുന്നില്ല, പക്ഷേ സാധാരണ ജനങ്ങൾക്കുവേണ്ടിയുള്ള സ്ഥാപനങ്ങളിൽ നിന്നെങ്കിലും അഴിമതിയും, അന്യായവും, കൈക്കൂലിയും നിർത്തലാക്കിക്കൂടെ. TV യും ചാനലുകളും ഇല്ലാതിന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും തോനിപ്പോകറുണ്ട്‌. നേതാക്കളുടെ അഴുമതി പുറത്തുവരുമ്പോൾ അവർക്കുവേണ്ടി വാദിക്കുന്നവരുടെ വാക്കുകൾ കേൾക്കുമ്പോൾ, കേരളജനത ഇന്നുരാവിലെ ചൈനയിൽനിന്നും വന്നവരാണെന്നാണോ ഇവർ കരുതുന്നതെന്ന് തോനിപ്പോകും. ഗാന്ധിജിയും, ഈ എം എസ്സും, ഏ കേ ജി യും മരിച്ചുപോയത്‌ നന്നായി, ഇല്ലെങ്കിൽ അവർ ഇതുകേട്ടിട്ട്‌ ആൽമഹത്യ ചെയ്തേനെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കള് പറഞ്ഞത് ശരിയാണ്. നന്മ കുറഞ്ഞുതുടങ്ങി. അതെ, ജനപ്രിയരായ, ജനങ്ങൾക്ക്‌ വേണ്ടി ജീവിച്ച മഹാവ്യക്തികളും നേതാക്കളും ഇന്നത്തെ ചുറ്റുപാട് വീക്ഷിച്ചാൽ......... നന്ദി, ആദ്യവായനക്ക്.

      ഇല്ലാതാക്കൂ
  10. വിചിന്തനത്തിനുതകുന്ന കഥകൾ.. നമ്മളില്ലെങ്കിൽ ലോകം അവസാനിക്കുമെന്ന് കരുതുന്നവരാണധികവും..

    മറുപടിഇല്ലാതാക്കൂ
  11. ചിരിപ്പിക്കുന്നതും,ചിന്തിപ്പിക്കുന്നതുമായ കഥകള്‍...
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  12. പാവങ്ങളുടെ പടത്തലവൻ

    നല്ല കുറിപ്പ് ഡോക്ടർ


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

.