2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

എന്റെ വായനയിൽ നിന്ന് (6)

(ലേഖനം)
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് (1) Link: 
(2) Link: 
(3) Link:
(4) Link: 
(5) Link: 
+++++++++++++++++++++++++++++++++++++++
ആദർശധീരനായ ഒരു അദ്ധ്യാപകന്റെ കഥയാണ്‌ പരീക്ഷ എന്ന നാടകത്തിലൂടെ യശ:ശ്ശരീരനായ ടി. എൻ. ഗോപിനാഥൻ പറഞ്ഞത്. വിദ്യാര്ത്ഥി പഠിച്ചു ജയിക്കുകതന്നെ വേണം എന്നും, എന്തുതന്നെ പ്രലോഭനങ്ങൾ ഉണ്ടായാലും അദ്ധ്യാപകൻ മാര്ക്ക് കൂടുതൽ കൊടുത്ത് വിജയിപ്പിച്ചാൽ, അത് വിദ്യാര്ത്ഥിയോടും, സമൂഹത്തോടും ചെയ്യുന്ന പാപമാണ് എന്ന തത്വം എന്നും മനസ്സില് കൊണ്ടുനടക്കുന്ന ദേഹം. പല അരങ്ങുകളിലും ടി.എൻ അടക്കം അഭിനയിച്ച ഈ നാടകം അരങ്ങേറി. റേഡിയോ നാടകം ആയി വന്നു. പിന്നീട് ചലച്ചിത്രമായി. ചലച്ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധേയമായി. അദ്ധ്യാപകനായി തിക്കുറിശ്ശിയും, വിദ്യാര്ത്ഥിയായി ലത്തീഫും തിളങ്ങി. നാടകത്തിൽ ഈ അദ്ധ്യാപക-വിദ്യാര്ത്ഥികളെക്കാൾ പ്രാധാന്യം കുറഞ്ഞ വിദ്യാര്ത്ഥിയുടെ ഏട്ടനും കാമുകിയും (നസീര്, ശാരദ) ചിത്രത്തിൽ പ്രാധാന്യമുള്ളതായി. കാമുകി, ആദ്ധ്യാപകന്റെ മകൾ. ടി. എന്റെ മകനാണ് പ്രശസ്ത നടൻ രവി വള്ളത്തോൾ. (മഹാകവിയുടെ അനന്തരവൻ)

***


നമ്പൂതിരി ഫലിതങ്ങൾ - മാടമ്പ് കുഞ്ഞിക്കുട്ടൻ എഴുതിയ പുസ്തകം. നമ്പൂതിരി ഫലിതങ്ങൾ ഇഷ്ടപ്പെടാതവരില്ല. അത് പറഞ്ഞു, വായിച്ചു കൂടുതൽ രസിക്കുന്നതും അവര്തന്നെ എന്ന് പറയുമ്പോൾ, അവരുടെ നര്മ്മം ആസ്വദിക്കാനുള്ള നല്ല മനസ്സിനെതന്നെയാണ് കാണിക്കുന്നത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. വടക്കേ ഇന്ത്യയിലെ സര്ദാര്ജി ജോക്സ് പോലെ മലയാളിക്ക് ഇത് രസിക്കുന്നു. വളരെയധികം നർമ്മങ്ങൾ ഇതിലുണ്ട്. ഉദാ: കള്ളുകുടിച്ചു, തല്ലുണ്ടാക്കി, ആസ്പ്പത്രിയിൽ ആയ ആളെ ചികിത്സിക്കാൻ എത്തിയ ഡോക്റ്റർ: എനിക്കിയാളെ ഒന്ന് ബോധം കേടുത്തെണ്ടി വരും. നമ്പൂതിരി: അത് വേണോ? അതിണ്ടായിരുന്നൂങ്കില് ഇങ്ങിനെ വര്വോ?

***

കെ. ടി. മുഹമ്മദിന്റെ നാടകം - അച്ഛനും ബാപ്പയും. (പിന്നീട് സിനിമയായി. സിനിമ കണ്ടിട്ടില്ല.) ഒരു മുസ്ലിം പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ഹിന്ദു. എന്നാൽ, അവളെ ഇസ്ലാമിക രീതികൾ പിന്തുടരുന്നതിന് അനുമതി നല്കുന്നു. പില്ക്കാലത്ത് അബ്ദുള്ള എന്നൊരു ഹിന്ദി പടം ഞാൻ കാണുകയുണ്ടായി. (രാജ് കപൂര്). അബ്ദുള്ള ഒരു ഹിന്ദു ആണ്‍കുട്ടിയെ വളര്ത്തി വലുതാകുകയും അവനെ ഹിന്ദു ആചാരങ്ങൾ പഠിക്കാൻ ഏര്പ്പാട് ആക്കുകയും ചെയ്യുന്നു. ഈ പടം കണ്ടപ്പോൾ കെടിയുടെ അച്ഛനും ബാപ്പയും ഞാൻ ഓര്ത്തുപോയി. മതങ്ങളുടെയും ആചാരങ്ങളുടെയും വേലിക്കെട്ടുകൾ പ്രശ്നമാക്കാത്ത മനുഷ്യസ്നേഹികളെ നമ്മുടെ സാഹിത്യകാരന്മാർ വരച്ചുകാട്ടുന്നു. കേവലം ഒരു തപാൽ ജീവനക്കാരനായിരുന്ന കെടി തന്റെ രചനകളിൽ അസാധാരണമായ പാടവം കാണിച്ചു.

***

ഏടാകൂടം - നര്മ്മരസം തുളുമ്പുന്ന ഒരു നാടകം. ''വെണ്‍ ഐ വാസ് ഇന് യു. കെ.'' എന്ന് എപ്പോഴും സംസാരിച്ചു തുടങ്ങുന്ന കഥാപാത്രം, ദാക്ഷായണി മിസ്ട്രെസ്സ്, ''ഐ വാണ്ട്‌ ടു മാരി ദിസ്‌ ലേഡി'' എന്നും പറഞ്ഞു വരുന്ന കഥാപാത്രം എല്ലാം നമ്മെ ചിരിപ്പിക്കുന്നു. നാടകത്തിൽ നാടകകൃത്തും സിനിമാ നടനുമായ ആൾ അഭിനയിച്ചു - ജഗതി എൻ. കെ. ആചാരി (ജഗതി ശ്രീകുമാർ - മകൻ)

8 അഭിപ്രായങ്ങൾ:

  1. ഈ നാടകങ്ങള്‍ പഴയകാല ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി ഡോക്ടര്‍...
    തുടരട്ടെ.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വായിക്കുന്നു.നമ്പൂതിരി ഫലിതങ്ങളും അച്ഛനും ബാപ്പയും വായച്ചതായി ഒരോര്‍മ്മ മാത്രം.

    മറുപടിഇല്ലാതാക്കൂ
  3. തുടരുക ഡോക്ടർ.ഭാവുകങ്ങൾ

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. വായന മുമ്പ് ഉണ്ടായിരുന്നതേയുള്ളു
    ഇപ്പോള്‍ വായന വളരെ കുറവാണ്.

    മറുപടിഇല്ലാതാക്കൂ
  5. A cut 'n' paste from a friend:

    K.T Muhammadnteyum Jagathi aachaariyudeyum Gopinathinteyum nadakangal parichayappeduthiyathinu nandi. Nadakangal valare churukkame vayichittullu.

    Keep writing sir..

    മറുപടിഇല്ലാതാക്കൂ

.